കോപ്പ അമേരിക്ക; എതിരില്ലാത്ത ഗോളുകള്‍ക്ക് പെറുവിനെതിരേ അര്‍ജന്‍റീനയ്ക്ക് ജയം

JUNE 30, 2024, 8:04 AM

മിയാമി: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ അർജന്‍റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അർജന്‍റീന പെറുവിനെ പരാജയപ്പെടുത്തിയത്.

ലൗടാരോ മാർട്ടിനസാണ് ഇരു ഗോളുകളും നേടിയത്. പരിക്കേറ്റ മെസി ഇല്ലാതെയാണ് അർജന്‍റീന കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ ഒന്നും നേടാനായില്ല.

രണ്ടാം പകുതിയോടെയാണ് അർജന്‍റീന ഗോള്‍ നേട്ടം ആരംഭിച്ചത്. ലൗടാരോ മാർട്ടിനസ് മനോഹരമായി പന്ത് വലയില്‍ എത്തിച്ചാണ് ആദ്യ ഗോള്‍ നേടിയത്. തുടർന്ന് 86ആം മിനിറ്റിലാണ് രണ്ടാം ഗോളും ലൗടാരോ സ്വന്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam