അവസാന ആറുമാസം തനിക്ക് ഏറെ പ്രയാസമുള്ളതായിരുന്നു: ഹാർദ്ദിക് പാണ്ഡ്യ

JUNE 30, 2024, 5:19 PM

അവസാന 6 മാസം തനിക്ക് ഏറെ പ്രയാസമുള്ളതായിരുന്നു എന്ന് ഹാർദിക് പാണ്ഡ്യ. ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം സംസാരിക്കുക ആയിരുന്നു ഹാർദ്ദിക് പാണ്ഡ്യ. വളരെ വൈകാരികമാണ് ഈ കിരീട നേട്ടം എന്നും ഹാർദ്ദിക് പറഞ്ഞു.

ഇന്ന് രാജ്യം മുഴുവൻ ആഗ്രഹിച്ച കിരീടമാണ് നമുക്ക് ലഭിച്ചത്. എനിക്ക് ഈ വിജയം കൂടുതൽ സ്‌പെഷ്യൽ ആണ്, എന്റെ കഴിഞ്ഞ 6 മാസം അങ്ങനെയായിരുന്നു, ഞാൻ ഒരക്ഷരം ഒന്നിനെ കുറിച്ചും മിണ്ടിയില്ല. ഞാൻ കഠിനാധ്വാനം ചെയ്താൽ എനിക്ക് തിളങ്ങാൻ ആകും എന്ന് എനിക്കറിയാമായിരുന്നു.' ഹാർദ്ദിക് പറഞ്ഞു.

'ഞങ്ങൾ എല്ലായ്‌പ്പോഴും വിശ്വസിച്ചിരുന്നു, ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുകയും ശാന്തത പാലിക്കുകയും ചെയ്തു. ആ അവസാന 5 ഓവറുകളുടെ ക്രെഡിറ്റ് ബുമ്രക്കും മറ്റ് ബൗളർമാർക്കും ആണ്. ഞാൻ എറിയുന്ന ഓരോ പന്തിലും 100% സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും സമ്മർദ്ദം ആസ്വദിച്ചു.' ഹാർദ്ദിക് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam