'വിടപറയാൻ ഇതിലും നല്ല സമയമില്ല': കപ്പില്‍ മുത്തമിട്ട് ഇന്ത്യൻ നായകൻ പടിയിറങ്ങി 

JUNE 30, 2024, 8:26 AM

വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി20 യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. 2024 ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയെ തോല്‍പ്പിച്ച്‌ കിരീടം നേടിയതിനു പിന്നാലെയാണ് രോഹിത് ശര്‍മ്മ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

"ഇത് എൻ്റെയും അവസാന കളിയായിരുന്നു. വിടപറയാൻ ഇതിലും നല്ല സമയമില്ല. ഈ ട്രോഫി നന്നായി ആഗ്രഹിച്ചിരുന്നു. വാക്കുകളില്‍ പറഞ്ഞറിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്,ഇതാണ് ഞാൻ ആഗ്രഹിച്ചതും സംഭവിച്ചതും," രോഹിത് ശര്‍മ്മ കൂട്ടിച്ചേർത്തു.

159 മത്സരങ്ങളില്‍ നിന്ന് 4231 റണ്‍സ് നേടി ഫോർമാറ്റിലെ ഏറ്റവും ഉയർന്ന റണ്‍സ് സ്കോറര്‍ എന്ന നിലയിലാണ് രോഹിത് ശര്‍മ്മ ടി20 ക്രിക്കറ്റ് അവസാനിപ്പിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (5) നേടിയ താരമെന്ന റെക്കോർഡും രോഹിത് ശര്‍മ്മയുടെ പേരിലാണ്.

vachakam
vachakam
vachakam

2007 ലെ പ്രഥമ ടി20 ലോകകപ്പോടെയാണ് രോഹിത് ശര്‍മ്മയുടെ ടി20 യാത്ര ആരംഭിച്ചത്. ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കിരീടം നേടികൊടുത്ത് രോഹിത് ശര്‍മ്മ തന്‍റെ ടി20 കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 

ഇന്ത്യയുടെ രണ്ട് ഇതിഹാസങ്ങള്‍ ആണ് ഇതോടെ ടി20യോട് വിടവാങ്ങിയത്. ഇരുവരും ഐ പി എല്ലില്‍ കളിക്കുന്നത് തുടരും. രോഹിത് ശർമ്മ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടിയാണ് ടി20 കരിയർ അവസാനിപ്പിക്കുന്നത്. നേരത്തെ 2007ലും രോഹിത് ടി20 ലോകകപ്പ് നേടിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam