ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ പിടിമുറുക്കി, സ്‌നേഹ റാണയ്ക്ക് 8 വിക്കറ്റ്

JUNE 30, 2024, 11:08 AM

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിതകൾ ശക്തമായ നിലയിൽ. ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റിന്റെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 603നെതിരെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 266 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി സ്‌നേഹ റാണ 8 വിക്കറ്റുകൾ നേടി. ഇന്ത്യക്കിപ്പോൾ 337 റൺസ് ലീഡുണ്ട്. ഓപ്പണർമാരായ സ്മൃതി മന്ദാനയുടെയും ഷഫാലി വർമയുടെയും മികച്ച ഇന്നിങ്‌സുകളാണ് ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചത്.

ഷഫാലി വർമ്മ ഇരട്ട സെഞ്ച്വറി നേടി. 197 പന്തിൽ നിന്ന് 205 റൺസാണ് ഷഫാലി നേടിയത്. 8 സിക്‌സും 23 ഫോറും ഷഫാലി അടിച്ചു. സ്മൃതി മന്ദാന 161 പന്തിൽ നിന്ന് 149 റൺസ് എടുത്തു. 1 സിക്‌സും 27 ഫോറും ഈ ഇന്നിംഗ്‌സിൽ ഉണ്ടായിരുന്നു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 292 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.

ഇവരെ കൂടാതെ 55 റൺസ് എടുത്ത ജമീമ റോഡ്രിഗസ്, 15 റൺസ് എടുത്ത ശുഭ സതീഷ് എന്നിവരുടെയും വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ഇപ്പോൾ 42 റൺസുമായി ഹർമൻപ്രീത് കൗറും, 43 റൺസുമായി റിച്ച ഘോഷും ആണ് ക്രീസിൽ ഉള്ളത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 603 റൺസെടുത്തു. 69 റൺസെടുത്ത ഹർമൻ പ്രീത് കൗറാണ് ഔട്ടായത്.

vachakam
vachakam
vachakam

ഒന്നാം ഇന്നിംഗ്‌സ് തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ക്യാപ്ടൻ ലോറ വോൾവാർഡ് 20, അനെകെ ബോഷ് 39, സുനെ ലൂസ് 65, മരിസാൻ കാപ്പ് 74, ഡെൽമി ടക്കർ 0, നദീൻ ഡി ക്ലെർക്ക് 39, സിനാലോ ജഫ്ത 0, ആനെറി ഡെർക്‌സെൻ 5, തുമി സെഖുഖുനെ 1, മസാബത ക്ലാസ് 1, നോൺകുലുലേക്കോ മ്ലാബ 2, തുമി സെഖുഖുനെ 1*.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam