മലയാളി ടീമിലുണ്ടോ ലോകകപ്പ് ഉറപ്പ് !

JUNE 30, 2024, 11:56 AM

ടീമിൽ മലയാളി ഉണ്ടോ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉറപ്പ്!! ഇത് മലയാളികൾ ഏറെ കാലമായി പറയുന്നതാണ്. ഇന്ത്യ ഇന്ന് നേടിയ കപ്പടക്കം നാലു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും മലയാളികൾ ലോകകപ്പ് ടീമിലുണ്ടായിരുന്നു. മലയാളികൾ ഇല്ലാതെ പോയ ഒരു ലോകകപ്പും ഇന്ത്യയ്ക്ക് വിജയിക്കാനായിട്ടുമില്ല.

ഇത്തവണ സഞ്ജു സാംസൺ ഇന്ത്യൻ ടീമിലെത്തിയപ്പോൾ മുതൽ മലയാളി കൊണ്ടുവരുന്ന ആ കിരീടഭാഗ്യം ഇന്ത്യക്ക് തിരികെ കിട്ടുമെന്നാണ് മലയാളികൾ വിശ്വസിച്ചത്. സഞ്ജു സാംസണ് ഈ ലോകകപ്പിൽ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ലെങ്കിലും സഞ്ജു സ്‌ക്വാഡിനൊപ്പമുണ്ട് എന്നത് തന്നെ സന്തോഷമാണ്.

ഇന്ത്യ ആദ്യമായിട്ട് 1983ൽ ലോകകപ്പ് നേടിയപ്പോൾ സുനിൽ വാൽസവൻ മലയാളി ആയി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വാൽസവൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീടനേട്ടത്തിന്റെ ഭാഗമായി.

vachakam
vachakam
vachakam

പിന്നീട് 2007 ഇന്ത്യ ടി20 ലോകകപ്പ് വിജയിച്ചപ്പോൾ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയനിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

അവസാനം ഈ ലോകകപ്പിൽ സഞ്ജുവിലൂടെയും ആ ഭാഗ്യം ആവർത്തിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam