റോബർട്ടോ ഡി സെർബി ഇനി മാഴ്‌സെ പരിശീലകൻ

JUNE 30, 2024, 5:24 PM

ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബി ഇനി ഫ്രാൻസിൽ. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്‌സെ ഡി സെർബിയെ സ്വന്തമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഈ കഴിഞ്ഞ സീസൺ അവസാനം റോബർട്ടോ ഡി സെർബി ബ്രൈറ്റൺ വിടും എന്ന് അറിയിച്ചിരുന്നു. ഡി സെർബിയെ സ്വന്തമാക്കാൻ മാഴ്‌സെ 6 മില്യൺ ബ്രൈറ്റണ് നൽകും.

ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയതിനെത്തുടർന്ന് 2022 സെപ്തംബറിൽ ആയിരുന്നു ഡി സെർബി ബ്രൈറ്റണിൽ എത്തിയത്. ഡി സെർബിക്ക് കീഴിൽ ഗംഭീരമായ അറ്റാക്കിംഗ് ഫുട്‌ബോൾ കളിച്ച് മികച്ച റിസൾട്ട് നേടാൻ ബ്രൈറ്റണായിരുന്നു.

എന്നാൽ ഈ കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ബ്രൈറ്റൺ ഏറെ ബുദ്ധിമുട്ടിയിരുന്നു. ബയേൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളുമായി ഡി സെർബി നേരത്തെ ചർച്ചകൾ നടത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam