അഫ്ഗാനിസ്ഥാന്റെ തോൽവിക്ക് കാരണം മത്സര ക്രമത്തിന്റെ പാളിച്ച: മൈക്കൽ വോൺ

JUNE 28, 2024, 2:08 PM

ടി20ലോകകപ്പ് സെമിയിലെത്തി ചരിത്രം കുറിച്ച അഫ്ഗാനിസ്ഥാന് സെമിയിൽ ദക്ഷിണാഫ്രിക്കയെ നേരിടാനുള്ള തയാറെടുപ്പ് പോലും നടത്താനുള്ള സമയം ലഭിച്ചില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.

ബംഗ്ലാദേശിനെതിരായ മത്സരത്തിനുശേഷം നാലു മണിക്കൂറോളം വിമാനം വൈകി ട്രിനാഡിഡിലെത്തിയ അഫ്ഗാന് പുതിയ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങും മുമ്പ് പരിശീലനത്തിനുപോലും സമയം ലഭിക്കാതിരുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മൈക്കൽ വോൺ എക്‌സ്‌പോസ്റ്റിൽ പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ഈ വേദിയിൽ മുമ്പ് കളിച്ചിട്ടുണ്ടല്ലോ എന്ന് ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയപ്പോൾ അത് തനിക്കറിയാമെന്നും പക്ഷെ സെമി ഫൈനൽ മത്സരം നടന്ന പിച്ച് വ്യത്യസ്തമായിരുന്നുവെന്നും മറുപടി നൽകി.

vachakam
vachakam
vachakam

കുറഞ്ഞത് ഒരു ദിവസത്തെ തയ്യാറെടുപ്പിനെങ്കിലും അഫ്ഗാന് അവസരം നൽകണമായിരുന്നു. അഫ്ഗാൻ-ദക്ഷിണാഫ്രിക്ക സെമി ഫൈനൽ മത്സരം ഗയാനയിലായിരുന്നു നടത്തേണ്ടിയിരുന്നതെന്നും എന്നാൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാക്കാനായി അഫ്ഗാന്റെ മത്സരം ട്രിനിഡാഡിൽ നടത്തുകയായിരുന്നുവെന്നും ഇത് മറ്റ് ടീമുകളോട് ചെയ്യുന്ന നീതികേടാണെന്നും വോൺ എക്‌സ്‌പോസ്റ്റിൽ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിയിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 56 റൺസിന് ഓൾ ഔട്ടായപ്പോൾ ഒമ്പത് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ കിംഗ്‌സ്ടൗണിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ബംഗ്ലാദേശിനെ എട്ട് റൺസിന് വീഴ്ത്തിയായിരുന്നു അഫ്ഗാൻ സെമിയിലെത്തിയത്. ഒരു ദിവസത്തെ ഇടവേളയിൽ അഫ്ഗാന് സെമി ഫൈനലിന് ഇറങ്ങേണ്ടിവന്നു.

ഇന്ത്യയാകട്ടെ ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രിയാണ് ഓസ്‌ട്രേലിയക്കെതിരെ മത്സരിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമിക്ക് മുമ്പ് തയ്യാറെടുപ്പിനായി ഇന്ത്യക്ക് രണ്ട് ദിവസം ലഭിക്കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam