ഒന്നും മിണ്ടേണ്ട? ലോക്സഭയിൽ സംസാരിക്കുന്നതിനിടെ രാഹുലിന്റെ മൈക്ക് ഓഫ് ചെയ്‌തെന്ന് കോൺഗ്രസ്

JUNE 28, 2024, 2:47 PM

ന്യൂ ഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച വിഷയം ലോക്‌സഭയിൽ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫ് ചെയ്തുവെന്ന ആരോപണം ഉയർത്തി കോൺഗ്രസ്‌.രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർളയോട് മൈക്രോഫോൺ ആക്‌സസ് ചെയ്യാൻ അഭ്യർത്ഥിക്കുന്ന വീഡിയോ എക്‌സിൽ എക്‌സിൽ പങ്കിട്ടുകൊണ്ടായിരുന്നു കോൺഗ്രസിന്റെ ആരോപണം.

"ഒരു വശത്ത്, നരേന്ദ്രമോദി നീറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ല, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ യുവാക്കളുടെ ശബ്ദം ഉയർത്തുന്നു. എന്നാൽ, ഇത്രയും ഗുരുതരമായ വിഷയത്തിൽ, യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. മൈക്ക് സ്വിച്ച് ഓഫ് ചെയ്യുന്നതുപോലുള്ള വിലകുറഞ്ഞ പ്രവൃത്തികൾ ചെയ്തുകൊണ്ട്,” കോൺഗ്രസ് ട്വീറ്റ് ചെയ്തു,

നീറ്റ് വിവാദത്തിൽ സംവാദം വേണമെന്നും സർക്കാരിനോട് പ്രസ്താവന വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.ഇതിനിടെയാണ് മൈക്ക് ഓഫായത്.

vachakam
vachakam
vachakam

അതേസമയം എംപിമാരുടെ മൈക്ക് സ്വിച്ച് ഓഫ് ചെയ്യാറില്ലെന്നും തനിക്ക് അത്തരം നിയന്ത്രണമില്ലെന്നും സ്പീക്കർ ഓം ബിർള വ്യക്തമാക്കി.രാഷ്ട്രപതിയുടെ പ്രസംഗത്തിലായിരിക്കണം ചർച്ച. മറ്റ് കാര്യങ്ങൾ സഭയിൽ രേഖപ്പെടുത്തില്ലെന്നും ബിർള പറഞ്ഞു.

വെള്ളിയാഴ്ച നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ, പേപ്പർ ചോർച്ച കേസ് ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് എംപി കെസി വേണുഗോപാൽ ലോക്സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു.എന്നാൽ പാർലമെൻ്റിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം സഭ ചർച്ച ചെയ്യുമെന്നാണ് സ്പീക്കർ പറഞ്ഞത്.

പിന്നാലെ ലോക്‌സഭയിൽ ബഹളം പൊട്ടിപ്പുറപ്പെട്ടതോടെ സ്പീക്കർ സഭ ജൂലൈ ഒന്നിലേക്ക് നിർത്തിവച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദി പ്രമേയത്തിനിടെ അടിയന്തര പ്രമേയം കൊണ്ടുവരുന്ന പാരമ്പര്യമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.അതേസമയം പ്രതിപക്ഷം അനാവശ്യമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും നീറ്റ് വിഷയത്തിൽ സംസാരിക്കാൻ സർക്കാർ തയ്യാറാണെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

vachakam
vachakam
vachakam


ENGLISH SUMMARY: Rahul Gandhi's mic muted while raising neet issue

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam