ബിഹാറില്‍ ഒമ്പത് ദിവസത്തിനുള്ളില്‍ തകർന്നത് അഞ്ച് പാലങ്ങള്‍; നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തേജസ്വി യാദവ് 

JUNE 29, 2024, 3:57 PM

പാട്ന: ബിഹാറില്‍ ഒമ്പത് ദിവസത്തിനുള്ളില്‍ അഞ്ച് പാലങ്ങള്‍ തകർന്നതില്‍ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. മധുബാനിക്കും സുപോളിനും ഇടയിലുള്ള ഭൂതാഹി നദിയിലെ പാലം തകർന്നതിന്റെ ചിത്രസഹിതം പങ്കുവെച്ചാണ് തേജസ്വിയുടെ വിമർശനം ഉണ്ടായത്. 

''ഒമ്പത് ദിവസത്തിനിടെ തകരുന്ന അഞ്ചാമത്തെ പാലമാണിത്. ഭൂതാഹി നദിയില്‍ വർഷങ്ങളായി നിർമാണത്തിലിരുന്ന പാലമാണിത്. പാലം തകരാനുള്ള കാരണം നിങ്ങള്‍ കണ്ടെത്തിയോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഞങ്ങള്‍ കണ്ടെത്താൻ ശ്രമിക്കണോ? എന്നാണ് തേജസ്വി യാദവ് ചോദിച്ചത്. 

അതേസമയം രണ്ടുവർഷത്തിലേറെയായി പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. 75 മീറ്റർ നീളമുള്ള പാലത്തിന്റെ തൂണുകളിലൊന്ന് ഒലിച്ചുപോയതായാണ് റിപ്പോർട്ട്. മൂന്നുകോടിയാണ് പാലത്തിന്റെ നിർമാണ ചെലവ്. കഴിഞ്ഞയാഴ്ച അരാരിയ, സിവാൻ, കിഴക്കൻ ചമ്ബാരൻ ജില്ലകളില്‍ പാലം തകർന്നിരുന്നു. ബുധനാഴ്ച കിഷൻഗഞ്ചിലെ 13 വർഷം പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. 2011ല്‍ മുഖ്യമന്ത്രി ഗ്രാമസഡക് യോജനയുടെ കീഴില്‍ 25 ലക്ഷം രൂപ ചെലവില്‍ നിർമിച്ച 70 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തകർന്നിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam