രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മണിപ്പൂര്‍ മുഖ്യമന്ത്രി

JULY 1, 2024, 7:00 PM

ഇംഫാല്‍: മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് തള്ളി. തന്‍റെ മന്ത്രിസഭ രാജിവച്ചാല്‍ ജനങ്ങളെ ആര് നയിക്കുമെന്നും അദ്ദേഹം ചോദിച്ചു.

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമങ്ങള്‍ അവസാനിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് താന്‍ സ്ഥാനം ഒഴിയില്ലെന്നും ബിരേന്‍ സിംഗ് പറഞ്ഞു. ജനങ്ങളുടെ കൂടെ താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

"മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നത് ചിലരെ സന്തോഷിപ്പിക്കുമായിരിക്കും എന്നാല്‍ ഭൂരിപക്ഷം ജനങ്ങളും പരിഭ്രാന്തരാകും. അത്തരത്തിലുള്ള സാഹചര്യം ഒഴുവാക്കണം.'-ബിരേന്‍ സിംഗ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam