ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; ഗംഗാനദി കരകവിഞ്ഞൊഴുകി, ഒഴുകിപ്പോയത് നിരവധി വാഹനങ്ങൾ 

JUNE 29, 2024, 9:14 PM

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ഹരിദ്വാറിൽ ഗംഗാനദി കരകവിഞ്ഞ് ഒഴുകിയതായി റിപ്പോർട്ട്. ഗംഗയുടെ കൈവഴിയായ സുഖി നദിയിലേക്ക് ഇരച്ചെത്തിയ ജലപ്രവാഹം തീരത്തെ ആകെ മുക്കി. പ്രളയത്തിൽ നിരവധി വാഹനങ്ങൾ ഒഴുകിപോയി എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം ഗംഗയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തി. അടുത്ത മൂന്ന് ദിവസംകൂടി ഉത്തരാഖണ്ഡിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷമാണ് ഗംഗാ നദിയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നത്. നദീതീരത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രധാന റോഡുകൾ മുങ്ങി. 

വെള്ളം ഇരച്ചെത്തിയതോടെ നിരവധി വാഹനങ്ങൾ ആണ് ഒഴുകിപ്പോയത്. ഒഴുക്കുകുറഞ്ഞ സുഖി നദിയുടെ തീരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് പെട്ടെന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam