നീറ്റ് പരീക്ഷ ഓണ്‍ലൈനാക്കിയേക്കും; സാധ്യതകൾ പഠിക്കാൻ കേന്ദ്രം

JUNE 30, 2024, 8:55 AM

ഡൽഹി: നീറ്റ്-യുജി പരീക്ഷയുടെ സമഗ്രത സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം ആലോചിക്കുന്നു.

നിലവിൽ, പെന്‍-പേപ്പര്‍ എംസിക്യു പരീക്ഷയായാണ് നീറ്റ് നടത്തുന്നത്. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് OMR ഷീറ്റിൽ അടയാളപ്പെടുത്താം.

എന്നാൽ ഈ വർഷത്തെ പരീക്ഷാപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധം, സിബിഐ അന്വേഷണം, അറസ്റ്റുകൾ തുടങ്ങിയ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഓൺലൈനിലേക്കുള്ള നീക്കം പരിഗണിക്കുന്നത്.

vachakam
vachakam
vachakam

പരീക്ഷാപ്രക്രിയയുടെ പരിഷ്‌കാരങ്ങള്‍, ഡാറ്റാ സുരക്ഷ പ്രോട്ടോക്കോള്‍ മെച്ചപ്പെടുത്തല്‍, എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനങ്ങളും തുടങ്ങിയവയില്‍ ശിപാര്‍ശകള്‍ ശേഖരിക്കല്‍ തുടങ്ങിയവയ്ക്കായി ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയെ ജൂണ്‍ 22ന് കേന്ദ്രം രൂപീകരിച്ചിരുന്നു.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളായ ജീ മെയിന്‍, ജീ അഡ്വാന്‍സ്ഡ് എന്നിവയ്ക്ക് ഗ്രാമീണ മേഖലയില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുക്കുകയും യോഗ്യത നേടുകയും ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‌റെ പുനര്‍വിചിന്തനത്തെക്കുറിച്ച് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam