മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യൽ നടപടികൾ ജൂലായ് ഒന്ന് മുതല്‍ മാറും; പുതിയ നിയമങ്ങൾ അറിയാം

JUNE 29, 2024, 8:37 PM

മൊബൈല്‍ നമ്പര്‍ പോർട്ട് ചെയ്യൽ നടപടികളില്‍ മാറ്റം വരുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ.

സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകള്‍ നിരീക്ഷിക്കുന്നതിനായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതി ജൂലൈയ് ഒന്ന് മുതൽ നിലവില്‍ വരും.

2024 മാര്‍ച്ച് 14 കൊണ്ടുവന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരിക.

vachakam
vachakam
vachakam

  1. പുതിയ നിബന്ധനപ്രകാരം മോഷണംപോയതോ നഷ്ടപ്പെട്ടതോ ആയ സിം കാര്‍ഡിലെ നമ്പര്‍ പുതിയ സിമ്മിലേക്കു മാറ്റി പുതിയ കണക്ഷൻ ലഭിക്കാൻ ഏഴുദിവസം കാത്തിരിക്കണം.
  2. ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോര്‍ട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്നതിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്.
  3. ഈ മാറ്റം അനുസരിച്ച് നമ്പര്‍ മാറ്റാതെ പുതിയ സിം എടുക്കുമ്പോള്‍ ഏഴുദിവസം കഴിയാതെ യു പി സി നല്‍കില്ല. അതേസമയം, 3 ജിയില്‍നിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam