നോറ ഫെർണാണ്ടസ് കേരള ബ്ലാസേറ്റേഴ്‌സിൽ

JUNE 28, 2024, 2:24 PM

ഗോൾകീപ്പർ നോറ ഫെർണാണ്ടസിനെ മൂന്നു വർഷത്തെ കരാറിൽ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 2027 വരെയുള്ള കരാറാണ് താരം ഒപ്പു വെച്ചിരിക്കുന്നത്. ഗോവയിൽ ജനിച്ച നോറ സാൽഗോക്കർ എഫ്‌സിയുടെ അണ്ടർ 18 ടീമിലൂടെയാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.

2020ൽ ചർച്ചിൽ ബ്രദേഴ്‌സിലേക്ക് ചേക്കേറുന്നതിനു മുമ്പ് അണ്ടർ 18 ഐലീഗിലും ഗോവ പ്രൊഫഷണൽ ലീഗിലും നോറ സാൽഗോക്കറിന് വേണ്ടി കളിച്ചിട്ടുണ്ട്. 2020നും 2023നും ഇടയിൽ, നോറ ഐ ലീഗിലും സൂപ്പർ കപ്പിലുമായി ചർച്ചിൽ ബ്രദേഴ്‌സിനായി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒടുവിൽ 2023/24 ഐലീഗ് സീസണിൽ ആദ്യചോയ്‌സ് ഗോൾകീപ്പറായി ഐസ്വാൾ എഫ്‌സി അദ്ദേഹത്തിന് അവസരം നൽകി. ആ സീസണിൽ നോറ അവർക്കായി 17 മത്സരങ്ങൾ കളിച്ചു. പെനാൽറ്റി ഏരിയയിലെ ആധിപത്യം, പന്തുകൾ തടുക്കാനുള്ള കഴിവുകൾ എന്നിവ നോറയുടെ പ്രത്യേകതയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിപോലുള്ള ക്ലബ്ബിൽ ചേരുന്നതിൽ അഭിമാനവും ആവേശവും ഉണ്ട്. എന്റെ ആദ്യ ഐഎസ്എൽ സീസണിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്, എന്റെ ഏറ്റവും മികച്ചത് നൽകാനും എന്റെ കഴിവിന്റെ ഏറ്റവും ഉയർന്ന പ്രകടനം നടത്താനും ഞാൻ ശ്രമിക്കുമെന്നും നോറ ഫെർണാണ്ടസ് പറഞ്ഞു.

vachakam
vachakam
vachakam

സോം കുമാറിന് ശേഷം ക്ലബ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒപ്പു വെക്കുന്ന രണ്ടാമത്തെ ഗോൾകീപ്പർ കൂടിയാണ് നോറ. നോറയുടെ കൂട്ടിച്ചേർക്കൽ സച്ചിൻ സുരേഷ് ഉൾപ്പെടുന്ന ടീമിന്റെ ഗോൾകീപ്പിംഗ് നിരയെ കൂടുതൽ ശക്തമാക്കുന്നു. തായ്‌ലൻഡിൽ ജൂലൈ 3 മുതൽ വരാനിരിക്കുന്ന സീസണിനായുള്ള പ്രീസീസൺ തയ്യാറെടുപ്പുകൾക്കായി നോറ ടീമിനൊപ്പം ചേരും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam