യൂറോ കപ്പ് പ്രീക്വാർട്ടർ ലൈനപ്പ് റെഡി

JUNE 28, 2024, 2:30 PM

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ എല്ലാം അവസാനിച്ചതോടെ യൂറോ കപ്പ് പ്രീക്വാർട്ടർ തീരുമാനമായി. 6 ഗ്രൂപ്പ് ചാമ്പ്യന്മാരും 6 ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പും പിന്നെ 4 മികച്ച മൂന്നാം സ്ഥാനക്കാരുമാണ് പ്രീക്വാർട്ടറിലെത്തിയത്. ജോർജിയ, സ്ലൊവേനിയ, സ്ലൊവാക്യ, നെതർലാന്റ്‌സ് എന്നിവരാണ് മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്തിയത്.
29-ാം തിയതി പ്രീക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കും. ഫ്രാൻസ് ബെൽജിയം തമ്മിലുള്ള പ്രീക്വാർട്ടർ മത്സരമാണ് ഏറ്റവും ആവേശകരം. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്ക് സ്വിറ്റ്‌സർലാന്റാണ് എതിരാളികൾ. പോർച്ചുഗൽ സ്ലൊവേനിയയെ നേരിടും. ഇംഗ്ലണ്ടിന് സ്ലൊവാക്യ ആണ് എതിരാളികൾ.

യൂറോ കപ്പ് പ്രീ ക്വാർട്ടർ ഷെഡ്യൂൾ

സ്വിറ്റ്‌സർലാൻഡ് Vs ഇറ്റലി ജൂൺ 29, 9.30 pm
ജർമ്മനി Vs ഡെന്മാർക്ക് ജൂൺ 30, 12.30 am
ഇംഗ്‌ളണ്ട് Vs സ്‌ളൊവാക്യ ജൂൺ 30, 9.30 pm
സ്‌പെയ്ൻ Vs ജോർജിയ ജൂലായ് 1, 12.30 am
ഫ്രാൻസ് Vs ബെൽജിയം ജൂലായ് 1,9.30 pm
പോർച്ചുഗൽ Vs സ്‌ളൊവേനിയ ജൂലായ് 2, 12.30 am
റൊമേനിയ Vs ഹോളണ്ട് ജൂലായ് 2, 9.30 pm
ആസ്ട്രിയ Vs തുർക്കി ജൂലായ് 3, 12.30 am

vachakam
vachakam
vachakam

യൂറോകപ്പിൽ ആറ് ഗ്രൂപ്പുകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാരും മികച്ച നാല് മൂന്നാം സ്ഥാനക്കാരുമാണ് പ്രീ ക്വാർട്ടറിലെത്തിയത്. ജർമ്മനി, സ്‌പെയ്ൻ, ഇംഗ്‌ളണ്ട്, ആസ്ട്രിയ, റോമേനിയ, പോർച്ചുഗൽ എന്നിവരാണ് ഒന്നാം സ്ഥാനക്കാർ. സ്വിറ്റ്‌സർലാൻഡ്, ഇറ്റലി, ഡെന്മാർക്ക്, ഫ്രാൻസ്, ബെൽജിയം, തുർക്കി എന്നിവർ രണ്ടാം സ്ഥാനക്കാരായി.

സ്‌ളൊവാക്യ, ജോർജിയ, ഹോളണ്ട്, സ്‌ളൊവേനിയ എന്നിവരാണ് മികച്ച മൂന്നാം സ്ഥാനക്കാരായത്. യുക്രെയ്ൻ, ക്രൊയേഷ്യ, ഹംഗറി, പോളണ്ട്, അൽബേനിയ, സെർബിയ, സ്‌കോട്ട്‌ലാൻഡ്, ചെക് എന്നിവരാണ് പുറത്തായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam