'മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മറുവശത്ത്': ഡൽഹി വിമാനത്താവള വിപുലീകരണത്തിൽ രാഷ്ട്രീയപ്പോര് 

JUNE 28, 2024, 2:37 PM

ന്യൂ ഡൽഹി: ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ ബിജെപിയ്ക്കെതിരെ വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കിഞ്ജരാപ്പു.ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ മേൽക്കൂര 2008-09 കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കെട്ടിടം മറുവശത്താണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വിപുലീകരിച്ച ടെർമിനൽ 1ലെ മേൽക്കൂരയാണ് തകർന്നതെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് നായിഡുവിൻ്റെ പരാമർശം.

രാജ്യവ്യാപകമായി ഓഡിറ്റ് നടത്തുമെന്നും മരിച്ചവർക്ക് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 3 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.അതേസമയം തകർന്ന മേൽക്കൂരയുടെ നിർമാണം ജിഎംആർ എയർപോർട്ട് ലിമിറ്റഡ് സ്വകാര്യ കരാറുകാർക്ക് നൽകിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 228.1 മില്ലിമീറ്റർ മഴയാണ്രേഖപ്പെടുത്തിയത്.നഗരത്തിന്റെ പല ഇടങ്ങളിലും വെള്ളക്കെട്ടുണ്ട്. ഫ്‌ളൈ ഓവറുകൾക്ക് കീഴിൽ വാഹനങ്ങൾ മുങ്ങിപോകുന്ന ദൃശ്യങ്ങൾ അടക്കം സമഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


ENGLISH SUMMARY: Built in 2009, says Minister amid criticism over Delhi airport T1 roof collapse

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam