ബംഗ്ലാദേശിന് എതിരെ ഹാട്രിക്ക് നേടിയ പാറ്റ് കമ്മിൻസ് തന്റേത് ഹാട്രിക്ക് ബോളായിരുന്നു എന്നത് മറന്നു പോയിരുന്നു എന്ന് പറഞ്ഞു. രണ്ട് ഓവറുകളിലായായിരുന്നു കമ്മിൻസ് ഹാട്രിക്ക് നേടിയത്. ഹാട്രിക് എടുക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഫാസ്റ്റ് ബൗളർ പറഞ്ഞു. മാർക്കസ് സ്റ്റോയിനിസ് തന്റെ അടുത്തേക്ക് ഓടിവന്ന് ഹാട്രിക്കാണെന്ന് പറഞ്ഞപ്പോഴാണ് തനിക്ക് ഇത് മനാസിലായതെന്നും കമ്മിൻസ് പറഞ്ഞു.
നിങ്ങൾ എനിക്ക് വളരെയധികം ക്രെഡിറ്റ് നൽകുന്നു, കാരണം ഞാൻ ഹാട്രിക് നേടിയെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ മുമ്പത്തെ ഓവർ ചെയ്തു, അപ്പോൾ സ്ക്രീനിൽ ഹാട്രിക്കിനെ കുറിച്ച് വരുന്നത് ഞാൻ കണ്ടു, എന്റെ അടുത്ത ഓവർ വരുമ്പോഴേക്കും ഞാൻ അത് പൂർണ്ണമായും മറന്നു.' കമ്മിൻസ് പറഞ്ഞു.
'സ്റ്റോയിനിസ് ഡീപിൽ നിന്ന് ഓടി വന്ന് ആഹ്ലാദിക്കുമ്പോഴാണ് ഞാൻ ഹാട്രിക്ക് നേടിയെന്ന് ഓർത്തത്' കമ്മിൻസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്