വീട്ടമ്മയുടെ ആത്മഹത്യയ്‌ക്ക് കാരണം അയല്‍വാസികൾ; പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ 

JUNE 24, 2024, 4:16 PM

കോഴിക്കോട്: ഉള്ളിയേരി പാലോറയില്‍ വീട്ടമ്മയുടെ ആത്മഹത്യയ്‌ക്ക് കാരണം അയല്‍വാസികളാണെന്ന പരാതിയുമായി മകൾ രംഗത്ത്. സംഭവത്തിൽ മരിച്ച വീട്ടമ്മയുടെ മകൾ പോലീസിൽ പരാതി നൽകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അയല്‍വാസികളായ ഒരു കുടുംബത്തിലെ നാലുപേർക്കെതിരെയാണ് മകള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്.

ഈ മാസം 19ന് പുലർച്ചെ വീടിന് സമീപമാണ് പാലോറ കാവോട്ട് ഷൈജി (42) ആത്മഹത്യ ചെയ്‌തത്. ആത്മഹത്യ ചെയ്‌തതിന്റെ തലേദിവസം രാവിലെ അയല്‍വാസിയായ സ്‌ത്രീയും അവരുടെ മകളും വീട്ടിലെത്തി ഷൈജിയെയും മക്കളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 

ഷൈജിയുടെ വ്യാജ ചിത്രങ്ങള്‍ മകളെ കാണിച്ചതായും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. പിറ്റേന്ന് പുലർച്ചെ വീട്ടുമുറ്റത്തെ മരത്തില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷൈജിയെ കണ്ടെത്തിയത്. ഷൈജിയുടെ രണ്ട് കുട്ടികളും വിദ്യാർത്ഥികളാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്‌ മകള്‍ നാലുപേർക്കെതിരെ പരാതി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam