തെങ്ങുവീണ് ലൈൻ പൊട്ടിവീണത് ദിവസങ്ങള്‍ക്കു മുമ്പ്; വൈദ്യുതി ലൈനില്‍ ചവിട്ടി വയോധികന് ദാരുണാന്ത്യം

JUNE 28, 2024, 12:23 PM

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ ചവിട്ടി വയോധികന് ദാരുണാന്ത്യം. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് ദാരുണ സംഭവം ഉണ്ടായത്. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടില്‍ ബാബു (68) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവരുന്ന സമയത്താണ് വൈദ്യുതി ലൈനില്‍ ചവിട്ടി ഷോക്കേറ്റ് മരണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേല്‍ വീണത്. 

എന്നാൽ വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികള്‍ മാരായമുട്ടം കെഎസ്‌ഇബി ഓഫീസില്‍ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മാരായമുട്ടം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam