തിമിർത്ത് പെയ്തില്ല;  ജൂണിൽ 25% മഴക്കുറവ്, ഏറ്റവും കൂടുതൽ ലഭിച്ചത് കണ്ണൂരിൽ 

JUNE 30, 2024, 6:20 PM

തിരുവനന്തപുരം: ഇത്തവണ ജൂണിൽ സംസ്ഥാനത്ത് 25 ശതമാനം മഴയുടെ കുറവെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം 489.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 

ഈ വർഷം ജൂണിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചതുപോലെ ലഭിച്ചില്ല.

ജൂൺ ആദ്യ പകുതിയിൽ കാലവർഷക്കാറ്റ് പൊതുവെ ദുർബലമായതാണ് മഴ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ഉയർന്ന ലെവലിലെ കിഴക്കൻ കാറ്റ് തുടർന്നതിനാൽ  ഇടി മിന്നലോടു കൂടിയ മഴയായിരുന്നു  ജൂൺ പകുതിയിൽ കൂടുതലും കേരളത്തിൽ ലഭിച്ചത്

vachakam
vachakam
vachakam

കഴിഞ്ഞ വർഷം 60 ശതമാനം മഴ കുറവായിരുന്നു. 1976 നും 1962 നും ശേഷം, 2023 ജൂണിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 30 ദിവസത്തിൽ ആറ് ദിവസം മാത്രമാണ് ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത്. 

എല്ലാ ജില്ലകളിലും ഈ വർഷം  മഴ കുറവാണ്. ജൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ് (757.5 മില്ലിമീറ്റർ), എന്നാൽ ഈ കാലയളവിലെ സാധാരണ മഴയേക്കാൾ (879.1 മില്ലിമീറ്റർ) 14 ശതമാനം കുറവാണ് ഇത്തവണ ലഭിച്ചത്.

തൊട്ട് പിറകിൽ കാസർകോട് ( 748.3 എംഎം, 24 ശതമാനം കുറവ്) ജില്ലാണ്. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ( 289.3 എംഎം), കൊല്ലം ( 336.3 എംഎം) ജില്ലകളിലാണ്.  ഇത്തവണ രണ്ട് ദിവസം നേരത്തെ വന്ന (മെയ്‌ 30) കാലവർഷം ( കഴിഞ്ഞ വർഷം എട്ട് ദിവസം വൈകി ) കേരളത്തിൽ തുടക്കത്തിൽ പൊതുവെ ദുർബലമായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam