കാഴ്ചശക്തിയുണ്ടോ എന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 'ടെസ്റ്റ്' ചെയ്യും

JULY 2, 2024, 12:55 PM

തിരുവനന്തപുരം: ലൈസൻസ് എടുക്കാൻ എത്തുന്നവർക്ക് ശരിക്കും കാഴ്ചശക്തിയുണ്ടോ എന്നു കൂടി ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 'ടെസ്റ്റ്' ചെയ്യും. 

നിശ്ചിത അകലത്തിലുള്ളവ അപേക്ഷകർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്നുറപ്പാക്കാൻ ടെസ്റ്റിനിടെ റോഡില്‍ കാണുന്ന ബോ‌ർഡുകള്‍ ഉള്‍പ്പെടെ വായിക്കാൻ ആവശ്യപ്പെടും.

കാഴ്ച കുറവാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ വീണ്ടും നേത്രപരിശോധന നടത്തും.

vachakam
vachakam
vachakam

അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളില്‍ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നല്‍കിയത്.

 ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങള്‍ വാങ്ങും. പരിശോധന ഇല്ലാതെ സർട്ടിഫിക്കറ്റ് നല്‍കിയതാണെന്ന് കണ്ടെത്തിയാല്‍ ഡോക്ടർക്കെതിരെ പരാതി നല്‍കാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam