തൃശൂർ: ചാവക്കാട് റോഡില്‍ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധനകള്‍ നടത്തി. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് ബോംബ് നിർമിച്ചത്.പ്രദേശത്ത് സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി കേസുകളില്‍ പ്രതിയായ യുവാണ് പിടിയിലായത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്