കോട്ടയത്തെ ആകാശ പാത; നിർമ്മാണം പൂർത്തിയാക്കണം ഇല്ലെങ്കിൽ ഉപവാസമിരിക്കുമെന്ന് തിരുവഞ്ചൂർ 

JUNE 30, 2024, 6:08 PM

കോട്ടയം: കോട്ടയത്തെ നിർമ്മാണം മുടങ്ങിക്കിടക്കുന്ന ആകാശ പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. 

ആവശ്യമുന്നയിച്ച് ജൂലൈ 6ന് ആകാശപാതക്ക് കീഴെ ഉപവാസമിരിക്കുമെന്നും തിരുവഞ്ചൂർ അറിയിച്ചു. ആകാശ പാതയെക്കുറിച്ച് മന്ത്രി ​ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

മന്ത്രി ​ഗണേഷ് കുമാർ കോട്ടയത്ത് വന്ന് ആകാശപാതയുടെ നിർമ്മാണം ഒരിക്കൽ പോലും കാണാതെയാണ് ബിനാലെ എന്നൊക്കെ പറഞ്ഞത്. പൊളിച്ചു നീക്കുകയാണെങ്കിൽ ബദൽ എന്തെന്ന് സർക്കാർ പറയുന്നില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. 

vachakam
vachakam
vachakam

സിപിഎം എന്ത് അടിസ്ഥാനത്തിൽ ആണ് എതിർക്കുന്നതെന്ന് ചോദിച്ച തിരുവഞ്ചൂർ സിപിഎമ്മിന് കുട്ടികളുടെ പിടിവാശിയാണെന്നും കുറ്റപ്പെടുത്തി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam