ചില്ലറയെച്ചൊല്ലി തർക്കം; കെ.എസ്.ആർ.ടി.സി. കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ചു യാത്രക്കാരൻ 

JUNE 28, 2024, 12:38 PM

ആലപ്പുഴ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ മർദിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതായി റിപ്പോർട്ട്. ആക്രമണത്തിൽ എടത്വാ ഡിപ്പോയിലെ കണ്ടക്ടർ സജികുമാറിനു പരിക്കേറ്റു. 

വ്യാഴാഴ്ച രാവിലെ 9.10-ന് വലിയചുടുകാടിനു സമീപമാണു സംഭവം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിൽ ആണ് സംഭവം ഉണ്ടായത്. യാത്ര തുടങ്ങുമ്പോള്‍ യാത്രക്കാരൻ ഫോണില്‍ സംസാരിക്കുകയായിരുന്നു. ജനറല്‍ ആശുപത്രി ജങ്ഷനെത്തിയപ്പോള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ടിക്കറ്റിനായി 500 രൂപ നല്‍കി. കണ്ടക്ടർ ചില്ലറ ആവശ്യപ്പെട്ടു. തുടർന്ന് തർക്കമായി. ഇതിനിടെ യാത്രക്കാരൻ 500 രൂപ തിരിച്ചുവാങ്ങി. സ്റ്റോപ്പ് എത്തിയപ്പോള്‍ ഇറങ്ങും മുൻപ് കണ്ടക്ടറുടെ ടിക്കറ്റ് മെഷീൻ, പണസഞ്ചി എന്നിവ തട്ടിത്തെറിപ്പിച്ചു.

ഇതിനിടെ മെഷീൻ വീണു കേടുപറ്റി. ഇതിനെ തുടർന്ന് കണ്ടക്ടർ ഇയാളെ തടഞ്ഞു വെച്ചു. തുടർന്ന് ഇയാൾ കണ്ടക്ടറെ ബസിന്റെ സീറ്റിലേക്കു തള്ളിയിട്ടു മർദിക്കുകയായിരുന്നു. ഇടതുകൈ കടിച്ചു മുറിക്കുകയും മുഖത്തും ദേഹത്തും തലയ്ക്കും അടിക്കുകയും ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. അക്രമത്തിന് ശേഷം ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ കണ്ടക്ടർ മറ്റു യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പുന്നപ്ര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

vachakam
vachakam
vachakam

യാത്രക്കാരനായ പള്ളാത്തുരുത്തി പുത്തൻചിറ പുത്തൻവീട്ടില്‍ മുഹമ്മദ് മുബിനെ (19) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam