ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്തു; പൊതുസ്ഥലത്ത് വച്ചു യുവതിക്ക് യുവാവിന്റെ ക്രൂരമര്‍ദനം

JUNE 28, 2024, 12:01 PM

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് യുവാവിന്റെ ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിയാണ് പൊതുസ്ഥലത്ത് വച്ച് വച്ച്‌ യുവാവിന്റെ മര്‍ദനത്തിന് ഇരയായത്.  തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.

ഓമശേരി സ്വദേശി നിര്‍ഷാദ് ആണ് യുവതിയെ അക്രമിച്ചത്. ഇരുവരും തമ്മില്‍ പരിചയക്കാരാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. നിര്‍ഷാദ് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചു. യുവതി ഇത് വിലക്കിയെങ്കിലും നിര്‍ഷാദ് സന്ദേശമയക്കല്‍ തുടര്‍ന്നു. ഒടുവില്‍ യുവതി നിര്‍ഷാദിന്റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം യുവതിയുടെ പരാതിയില്‍ നിര്‍ഷാദിനെതിരെ കേസ് എടുത്തതായി കൊടുവള്ളി പൊലീസ് അറിയിച്ചു. പ്രതി ഒളിവിലാണെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam