പാറമട വ്യവസായി ദീപുവിന്റെ കൊലപാതകം; ഏഴരലക്ഷം രൂപ കണ്ടെടുത്തു; സുഹൃത്തിനെ കൊല ചെയ്തത് പണത്തിന് വേണ്ടിയെന്ന് പോലീസ് 

JUNE 28, 2024, 12:54 PM

തിരുവനന്തപുരം: പാറമട വ്യവസായി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസില്‍ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാർ(55) എന്ന ചൂഴാറ്റുകോട്ട അമ്പിളിയെ മാർത്താണ്ഡം കോടതി റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട ദീപുവിന്റെ വാഹനത്തിലുണ്ടായിരുന്ന പണത്തില്‍നിന്നുള്ള ഏഴരലക്ഷം രൂപ സജിയില്‍ നിന്ന് തമിഴ്നാട് പോലീസ് കണ്ടെടുത്തു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.

അതേസമയം ദീപുവിനെ കൊലപ്പെടുത്തിയത് സർജിക്കല്‍ ബ്ലേഡുപയോഗിച്ചാണ് എന്നും പോലീസ് കണ്ടെത്തി. പണം തട്ടിയെടുക്കാൻ സജി ആസൂത്രിതമായി ദീപുവിനൊപ്പം കൂടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചില കേസുകളുടെ ഭാഗമായി സജിക്കു പണം ആവശ്യമായിരുന്നു. ഇതിനായി പലരെയും സമീപിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ സുഹൃത്തുകൂടിയായ ദീപുവിനെ വകവരുത്തി പണം തട്ടാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

എന്നാൽ ക്വട്ടേഷൻ എന്ന സംശയത്തിലും അന്വേഷണം നടക്കുന്നുണ്ട്. മോഷ്ടിച്ച പത്തുലക്ഷം രൂപയില്‍ അഞ്ചുലക്ഷം രൂപ പ്രതിയുടെ വീടിനുള്ളില്‍ കുഴിച്ചിട്ട നിലയിലാണ് പോലീസ് കണ്ടെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam