ഇനി കറൻസി രഹിത ടിക്കറ്റ് ഇടപാട്: വമ്പൻ മാറ്റങ്ങൾക്കൊരുങ്ങി കെഎസ്ആർടിസി

JUNE 28, 2024, 11:46 AM

തിരുവനന്തപുരം: വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി കെഎസ്ആർടിസി. ബസ്സിലെ തൽസമയ ടിക്കറ്റിങ്‌ ഉൾപ്പെടെ പൂർണമായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറ്റാനാണ് പുതിയ പദ്ധതി. ഇതടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള കംപ്യൂട്ടർവൽക്കരണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

റയിൽവേ സ്റ്റേഷൻ മാതൃകയിൽ ബസ്‌ സ്റ്റാൻഡുകളിൽ അനൗൺസ്മെന്റ് സംവിധാനവും ഇനി മുതൽ ഉണ്ടാകും.കെഎസ്‌ആർടിസി ഇൻഫർമേഷൻ സെന്ററുകൾക്കായി എംഎൽഎമാരുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തും. കെഎസ്ആർടിസിയുടെ വ്യാപാരസമുച്ചയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ‌ഉടൻ വാടകയ്ക്ക്‌ നൽകും.

കെഎസ്ആർടിസിയുടെ ടോയ്‌‌ലറ്റുകൾ സുലഭിന് കൈമാറും.ആദ്യഘട്ടത്തിൽ നാല് ശുചിമുറി സുലഭ്‌ ഏറ്റെടുത്ത്‌ പ്രവർത്തനസജ്ജമാക്കും.

vachakam
vachakam
vachakam

പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശപ്രകാരം വാഹനപൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്‌ ഉടൻ ടെൻഡർ വിളിക്കുമെന്ന് കെ ബി ഗണേഷ് കുമാർ അറിയിച്ചു.ഗ്രാമങ്ങളിൽ പൊതുഗതാഗത സൗകര്യം ഉറപ്പാക്കാൻ റൂട്ട് ഫോർമുലേഷൻ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ENGLISH SUMMARY: Ksrtc to computerize its services 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam