ഇതുകൂടി താങ്ങാൻ വയ്യാ!തനിക്കെതിരായ പോക്സോ കേസ് റദ്ദാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് യെദ്യൂരപ്പ

JUNE 28, 2024, 3:03 PM

ബംഗളൂരു: പോക്‌സോ പ്രകാരം തനിക്കെതിരെ ചുമത്തിയ ബാലലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി.

പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ ഇന്നലെ യെദ്യൂരപ്പയ്‌ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു.ഇതിന് പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

ബിജെപി നേതാവിനെതിരെ ഈ വർഷം മാർച്ചിൽ സദാശിവനഗർ പോലീസ് പീഡനക്കേസ് ഫയൽ ചെയ്തതിന് പിന്നാലെ, കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് (സിഐഡി)കൈമാറുന്നതായി കർണാടക പോലീസ് ഡയറക്ടർ ജനറൽ അലോക് മോഹൻ ഉത്തരവിട്ടിരുന്നു.

vachakam
vachakam
vachakam

ഈ വർഷം ഫെബ്രുവരിയിൽ ഡോളർ കോളനിയിലെ ബിജെപി നേതാവിൻ്റെ വീട്ടിൽ നടന്ന യോഗത്തിനിടെ മകളെ പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

എന്നാൽ യെദ്യൂരപ്പ ഈ ആരോപണം നിഷേധിച്ചു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് ജൂൺ 17ന് യെദ്യൂരപ്പയെ സിഐഡി മൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സിഐഡിയെ തടഞ്ഞുകൊണ്ട് കർണാടക ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ENGLISH SUMMARY: BS Yediyurappa Requests High Court To Cancel Child Sex Abuse Case Against Him

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam