റൊമാനിയയെ തോൽപ്പിച്ച് ബെൽജിയം

JUNE 23, 2024, 6:53 PM

നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച മൽസരത്തിൽ റൊമാനിയയ്‌ക്കെതിരെ 2-0ന് ബെൽജിയത്തിന് ജയം. 73 സെക്കൻഡുകൾക്ക് ശേഷം യുറി ടൈൽമാൻസിന്റെ ഒരു ഗോളും കെവിൻ ഡി ബ്രൂയ്‌നയുടെ രണ്ടാം ഗോളുമാണ് ബെൽജിയത്തിന് മേൽക്കൈ നേടി കൊടുത്തത്.  ഇന്നതെ ജയത്തോടെ ഗ്രൂപ്പ് ഈ യിലെ നാല് ടീമിനും മൂന്നു പോയിന്റായി.

ഈ ഗ്രൂപ്പിൽ നിന്നു ആരൊക്കെ നോക്കൗട്ടിലേക്ക് പോകുമെന്നറിയണമെങ്കിൽ ബെൽജിയം ഉക്രെയ്‌നോടും സ്ലൊവാക്യ റൊമാനിയയോടും കളിക്കുന്ന മത്സരങ്ങളുടെ വിജയിയെ അറിയണം.

ഫോം കണ്ടെത്താൻ പാടുപ്പെടുന്ന ലൂക്കാക്കു ആണ് ആദ്യ ഗോളിന് വഴി ഒരുക്കിയത്. ആദ്യ ഗോളിന് ശേഷം റൊമാനിയ പലപ്പോഴും ബെൽജിയം പ്രതിരോധ മുഖത്തെ വിറപ്പിച്ച് കൊണ്ടിരുന്നു. ബെൽജിയം ടീമും ഒരു വിങ്ങിലൂടെ കൗണ്ടർ ഗെയിം നടത്തി കൊണ്ട് വന്നു.

vachakam
vachakam
vachakam

വെറും ഒരു ഗോളിന് മാത്രം മുന്നിൽ നിൽക്കുന്ന സമയത്ത് 80-ാം മിനുട്ടിൽ കെവിന്റെ ഗോൾ. അടുത്ത മൽസരത്തിൽ ബെൽജിയത്തിന്റെ എതിരാളി ഉക്രെയിനാണ്. ജൂൺ 26 നാണ് മൽസരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam