അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നത് മാത്രമേ നെഗറ്റീവായുള്ളൂ: സ്‌കലോണി

JUNE 21, 2024, 7:59 PM

കാനഡക്കെതിരെ ഏറെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നത് മാത്രമെ നെഗറ്റീവായുള്ളൂ എന്ന് അർജന്റീന പരിശീലകൻ സ്‌കലോണി. ഇന്ന് കാനഡയെ 2-0ന് തോൽപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സ്‌കലോണി.

'എങ്ങനെയുള്ള സാഹചര്യങ്ങളായാലും ടീം എപ്പോഴും നന്നായി പ്രതികരിക്കുന്നു എന്നതാണ് പ്രധാന കാര്യം. ഈ ടീം നല്ല ഗോൾ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും മികച്ച രീതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നു.' സ്‌കലോണി പറഞ്ഞു.

'ഒരു നെഗറ്റീവ് വശമെന്ന നിലയിൽ പറയാനുള്ളത്, അവർ സൃഷ്ടിച്ച അവസരങ്ങൾ ഫിനിഷ് ചെയ്തില്ലെന്നതാണ്. ഞങ്ങൾ അവ പിന്നീട് വിശദമായി വിശകലനം ചെയ്യും. വിജയം എപ്പോഴും ഒരുപാട് കാര്യങ്ങൾ ശക്തിപ്പെടുത്തുന്നു.

vachakam
vachakam
vachakam

കാനഡ ഒരു കടുത്ത എതിരാളിയാണെന്ന് ഇന്നലെ ഞാൻ പറഞ്ഞു, ഇതൊരു നല്ല പരീക്ഷണമായിരുന്നു.' സ്‌കലോണി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam