ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ വി.വി.എസ്. ലക്ഷ്മൺ പരിശീലകനാകും

JUNE 23, 2024, 4:07 PM

202 ജൂലായ് ആദ്യം നടക്കുന്ന ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ വി.വി.എസ്. ലക്ഷ്മൺ പരിശീലകനാകും.

വി.വി.എസ്. ലക്ഷ്മണും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ അദ്ദേഹത്തിന്റെ സപ്പോർട്ട് സ്റ്റാഫും ആകും ജൂലൈ 6ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്കുള്ള ഇന്ത്യൻ ടീമിനെ അനുഗമിക്കുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ പരിശീലകനായി നിയമിക്കപ്പെടുന്ന ഗൗതം ഗംഭീർ ശ്രീലങ്കൻ പര്യടനത്തിലൂടെ ആകും തന്റെ ജോലി ആരംഭിക്കുക. സിംബാബ്‌വേ പരമ്പരയ്ക്കുള്ള ടീമിനെ ജൂൺ 22നോ 23നോ പ്രഖ്യാപിക്കും. മുമ്പ് ദ്രാവിഡിന്റെ അഭാവത്തിൽ ഒന്നിൽ അധികം പരമ്പരകളിൽ ലക്ഷ്മൺ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam