മേസൺ ഗ്രീൻവുഡ് ഫ്രഞ്ച് ക്ലബായ മാഴ്‌സയിലേക്ക്?

JUNE 28, 2024, 11:38 AM

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കറായ മേസൺ ഗ്രീൻവുഡിനെ ഫ്രഞ്ച് ക്ലബായ മാഴ്‌സെ സൈൻ ചെയ്യാൻ സാധ്യത. ഗ്രീൻവുഡിനെ സ്വന്തമാക്കാനായി മാഴ്‌സെ ചർച്ചകൾ ആരംഭിച്ചതായി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.

സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാനാണ് മാഴ്‌സെ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണു മുകളിൽ താരത്തിനായി ചോദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാനായില്ലെങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

vachakam
vachakam
vachakam

33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു. 22കാരനായ ഫോർവേഡിനായി ജർമ്മനിയിൽ നിന്നും ഇറ്റലിയിൽ നിന്നും ഓഫറുകൾ ഉണ്ട്.

മാഴ്‌സെയിൽ കളിക്കുകയാണെങ്കിൽ മുൻ ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയുടെ കീഴിലാകും ഗ്രീൻവുഡ് കളിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam