ടി20 ലോകകപ്പിൽ ഡബിൾ റെക്കോർഡുമായി രോഹിത്ശർമ്മ

JUNE 25, 2024, 8:13 PM

ടി20 റൺവേട്ടക്കാരിൽ പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസമിനെ മറികടന്ന് രോഹിത് ശർമ. ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഓസ്‌ട്രേലിയക്കെതിരെ 92 റൺസാണ് രോഹിത് നേടിയത്.

41 പന്തിൽ എട്ട് സിക്‌സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്. ഇതോടെ റൺവേട്ടക്കാരിൽ അസമിനെ പിന്തള്ളി ഒന്നാമതെത്താൻ രോഹിത്തിന് സാധിച്ചു. 157 ടി20 മത്സരങ്ങളിൽ 4165 റൺസാണ് ഇന്ത്യൻ ക്യാപ്ടന്റെ സമ്പാദ്യം. അതുപോലെ തന്നെ ടി20യിൽ സിക്‌സറുകളുടെ കാര്യത്തിൽ ഡബിൽ സെഞ്ചുറി അടിക്കുന്ന ആദ്യതാരവുമായി മാറി രോഹിത്ശർമ്മ.

രോഹിത്തിനേക്കാൾ 20 റൺസ് പിറകിലാണ് അസം. 123 മത്സങ്ങൾ പൂർത്തിയാക്കിയ പാക് ക്യാപ്ടൻ 4145 റൺസ് നേടി. അസമിന്റെ ശരാശരി 41.03 ആണെങ്കിൽ രോഹിത്തിന് 32.28 ആണ്. എന്നാൽ രോഹിത്തിന്റെ പ്രഹരശേഷി 140.80. അസമിന് 129.08 പ്രഹരശേഷി മാത്രമാണുള്ളത്. റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്ത് വിരാട് കോഹ്ലിയാണ്. 123 മത്സരങ്ങളിൽ 4103 റൺസാണ് കോഹ്ലി അടിച്ചെടുത്തത്. പോൾ സ്റ്റിർലിംഗ് (3601), മാർട്ടിൻ ഗപ്റ്റിൽ (3531), മുഹമ്മദ് റിസ്വാൻ (3313), ഡേവിഡ് വാർണർ (3271), ജോസ് ബട്‌ലർ (3241), ആരോൺ ഫിഞ്ച് (3120), ഗ്ലെൻ മാക്‌സ്‌വെൽ (2580) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങൾ.

vachakam
vachakam
vachakam

ടി20 ക്രിക്കറ്റിൽ ചരിത്രത്തിൽ 200 സിക്‌സുകൾ പൂർത്തിയാക്കുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത്. ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം സിക്‌സ് നേടിയപ്പോഴാണ് രോഹിത്തിനെ തേടി അപൂർവ റെക്കോർഡെത്തിയത്. ഇന്ന് മിച്ചൽ സ്റ്റാർക്കിന്റെ ഒരോവറിൽ മാത്രം രോഹിത് അടിച്ചെടുത്തത് നാല് സിക്‌സുകളാണ്. ഒരെണ്ണം പാറ്റ് കമ്മിൻസിനെതിരെയായിരുന്നു.

157 മത്സങ്ങളിൽ നിന്നാണ് രോഹിത്തിന്റെ നേട്ടം. മാർട്ടിൻ ഗുപ്റ്റിൽ (173), ജോസ് ബ്ടലർ (137), ഗ്ലെൻ മാക്‌സ്‌വെൽ (133), നിക്കോളാസ് പുരാൻ (132) എന്നിവരാണ് രോഹിത്തിന് പിന്നിൽ. 129 സിക്‌സ് നേടിയ സൂര്യകുമാർ യാദവ് ആറാമതാണ്. 12-ാം സ്ഥാനത്തുള്ള വിരാട് കോഹ്ലിയുടെ അക്കൗണ്ടിൽ 121 സിക്‌സാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam