ട്വൻ്റി20: സെമിയില്‍ അഫ്ഗാനെ തോല്‍പ്പിച്ചാല്‍ ദക്ഷിണാഫ്രിക്ക കിരീടമുയര്‍ത്തുമെന്ന് പ്രവചനം

JUNE 26, 2024, 3:37 PM

2024ലെ ട്വൻ്റി20 ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരം അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.മത്സരത്തിന് തൊട്ടുമുമ്പ് ശക്തമായ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ്.

അഫ്ഗാനിസ്ഥാനെതിരായ സെമി ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായാൽ അവർക്ക്  കിരീടം ഉയർത്താൻ കഴിയുമെന്ന് ബ്രാഡ് ഹോഗ് പറഞ്ഞു. ഈ ലോകകപ്പിൽ ഇതുവരെ ഒരു തോൽവി പോലും അറിയാതെ സെമിയിൽ എത്തിയ ടീമാണ് ദക്ഷിണാഫ്രിക്ക. അവർക്ക് ഇപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഹോഗ് വിശ്വസിക്കുന്നു.

ഇതുവരെ 7 തവണ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിയിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. പക്ഷേ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലില്‍ കളിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഇത്തവണ ഓസ്ട്രേലിയക്കെതിരെ കനത്ത പോരാട്ടമാണ് ദക്ഷിണാഫ്രിക്ക പ്രതീക്ഷിച്ചത്. എന്നാല്‍ ഓസ്ട്രേലിയ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ കിരീട സാധ്യതകളും വർദ്ധിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സ്പിൻ ബോളിങ്ങിനെതിരെ വളരെ മികച്ച പ്രകടനങ്ങള്‍ ഇതുവരെ പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് ഹോഗ് പറയുന്നു. അതുകൊണ്ടുതന്നെ സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന് എതിരെയും മുൻതൂക്കം ദക്ഷിണാഫ്രിക്കയ്ക്കുണ്ട് എന്ന് ഹോഗ് വിശ്വസിക്കുന്നു.

"ഈ സാഹചര്യത്തില്‍ നിന്ന് അവർ ശക്തമായി തന്നെ മുന്നോട്ട് പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇത് അവിശ്വസനീയമായ ഒരു സാഹചര്യമാണ്. ദക്ഷിണാഫ്രിക്കൻ നിരയില്‍ ഹെണ്ട്രിക്സ് നന്നായി കളിക്കുന്നുണ്ട്. എനിക്ക് ഒരു താരം എന്ന നിലയ്ക്ക് അവനെ ഇഷ്ടമാണ്- ബ്രാഡ് ഹോഗ് കൂട്ടിച്ചേർത്തു. 

അഫ്ഗാനിസ്ഥാൻ സ്പിൻ നിരയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. പ്രത്യേകിച്ച്‌ ക്ലാസനെ പോലെയുള്ള താരങ്ങള്‍ ഉള്ളപ്പോള്‍. അഫ്ഗാനിസ്ഥാനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാൻ ക്ലാസന് സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ അവർക്ക് ഫൈനലില്‍ എത്താനും കഴിയും."- ഹോഗ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam