'നിങ്ങളുടെ പുരോഗതിയിൽ അഭിമാനിക്കുന്നു'; അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ

JUNE 26, 2024, 4:07 PM

സൂപ്പർ 8-ൽ ഓസ്‌ട്രേലിയയെയും ബംഗ്ലാദേശിനെയും തോൽപ്പിച്ച് തങ്ങളുടെ കന്നി ടി20 ലോകകപ്പ് സെമിഫൈനലിലേക്ക് കുതിച്ച അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിനെതിരെയും ടീം വൻ വിജയം കരസ്ഥമാക്കി. അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 115/5 എന്ന സ്‌കോറാണ് നേടിയത്. അത് ബംഗ്ലാദേശ് മറികടക്കുമെന്ന് ഏവരും ഓർത്തെങ്കിലും അച്ചടക്കമുള്ള ബോളിങ്ങിലൂടെ അഫ്ഗാൻ ജയിച്ച് കയറുക ആയിരുന്നു.

നവീൻ ഉൾ ഹഖും റാഷിദും നാല് വിക്കറ്റ് വീതം വീഴ്ത്തി എതിരാളികളെ 105 ൽ ഒതുക്കി. മഴയെത്തുടർന്ന് വിജയലക്ഷ്യം 17 ഓവറിൽ 114 ആയി പുനർനിർണയിച്ചു. മികച്ച ബൗളിംഗ് പ്രകടനത്തിന് നവീൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ന്യൂസിലൻഡിനെതിരായ വിജയത്തോടെയാണ് അഫ്ഗാനിസ്ഥാൻ തങ്ങളുടെ പോരാട്ടം തുടങ്ങിയത്. സൂപ്പർ 8 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവിസ്മരണീയമായ വിജയമാണ് അവർ നേടിയത്. 2023 ഏകദിന ലോകകപ്പ് മത്സരത്തിൽ തങ്ങളെ തോൽപ്പിച്ചവരോട് പ്രതികാരം ചെയ്യാനും ടീമിനായി.

vachakam
vachakam
vachakam

ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാൻ്റെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അഭിനന്ദിക്കുകയും ടൂർണമെൻ്റ് ഫേവറിറ്റുകളായ ഓസ്‌ട്രേലിയയെയും ന്യൂസിലൻഡിനെയും മറികടക്കാൻ ടീം നടത്തിയ കഠിനാധ്വാനത്തെ എടുത്തുപറയുകയും ചെയ്തു. 

“അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെ മറികടന്ന് സെമിഫൈനലിലേക്കുള്ള നിങ്ങളുടെ വഴി അവിശ്വസനീയമാണ്. ഇന്നത്തെ വിജയം നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ്. നിങ്ങളുടെ പുരോഗതിയിൽ അഭിമാനിക്കുന്നു. തുടരുക” അദ്ദേഹം എഴുതി.  അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനത്തിന്  നന്ദി പറയുകയും ചെയ്തു. ജൂൺ 27ന് നടക്കുന്ന ആദ്യ സെമിയിൽ അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam