2024 യൂറോയിൽ ഇതാദ്യം; കളിക്കിടെ താരങ്ങൾക്ക് 'കൂളിങ് ബ്രേക്ക്' 

JUNE 26, 2024, 3:57 PM

ഫുട്‌ബോളില്‍ 90 മിനിറ്റ് കളിക്കിടെ ഒരു ഇടവേളയാണ് പതിവ്. ആദ്യ പകുതിയുടെ അവസാനത്തിലോ 45 മിനിറ്റിനു ശേഷമോ സാധാരണയായി 15 മിനിറ്റ് ഇടവേളയുണ്ട്. എന്നാൽ ഇന്നലെ നടന്ന യൂറോ കപ്പ് 2024 രണ്ട് മത്സരങ്ങളിൽ ഈ പതിവ് തെറ്റിച്ചു. ഒരു ഗെയിമിൽ 28-ാം മിനിറ്റിലും മറ്റൊന്നിൽ 34-ാം മിനിറ്റിലും ഡ്രിങ്ക്‌സ് ബ്രേക്ക് നൽകി.

ഫ്രാൻസ്-പോളണ്ട് മത്സരത്തിൻ്റെ 28-ാം മിനിറ്റിൽ റഫറി ചെറിയ ഇടവേളയ്ക്ക് കളി നിർത്തി. 2024 യൂറോയിൽ ഇതാദ്യമാണ്. നെതർലൻഡ്‌സും ഓസ്ട്രിയയും തമ്മിലുള്ള മത്സരത്തിൽ റഫറി കളി നിർത്തി 34-ാം മിനിറ്റിൽ ഡ്രിങ്ക്‌സ് ബ്രേക്ക് നൽകി. എന്നാൽ സാധാരണ ഇങ്ങനെ നൽകാത്തതിനാൽ ഫുട്ബോൾ പ്രേമികൾ കാരണം തിരക്കി. ഒടുവിൽ കണ്ടെത്തിയത് ഇതാണ്:

ജര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പില്‍ പകല്‍ സമയങ്ങളിലെ മല്‍സരങ്ങള്‍ക്ക് ചൂടിന്റെ കാഠിന്യമുണ്ട്. ഫ്രാന്‍സിന്റെ കളി നടക്കുന്ന ഡോര്‍ട്ട്മുണ്ടില്‍ 27 ഡിഗ്രി സെല്‍ഷ്യസും നെതര്‍ലന്‍ഡ്‌സ് കളി നടക്കുന്ന ബെര്‍ലിനില്‍ 28 ഡിഗ്രി സെല്‍ഷ്യസുമാണ് അന്തരീക്ഷ താപനില. 

vachakam
vachakam
vachakam

എന്നാൽ UEFA നിയമങ്ങൾ പ്രകാരം, താപനില 32°C (32º-C അല്ലെങ്കിൽ 90º-F) എത്തുന്നതുവരെ 'കൂളിംഗ് ബ്രേക്കുകൾ' അനുവദനീയമല്ല. ആദ്യ പകുതിക്ക് ശേഷമുള്ള ഇടവേള മാത്രമേ നൽകൂ. കൂളിങ് ബ്രേക്കുകള്‍ നല്‍കാനുള്ള ചൂട് ഡോര്‍ട്ട്മുണ്ടിലും ബെര്‍ലിനിലും ഉണ്ടായിരുന്നില്ല.

നിയമപ്രകാരം കൂളിങ് ബ്രേക്കിനുള്ള താപനില ഉണ്ടായിരുന്നില്ലെങ്കിലും കളിക്കാരുടെ ക്ഷേമം കണക്കിലെടുത്ത് അനുവദിക്കുകയായിരുന്നു. ഫുട്‌ബോളില്‍ അപൂര്‍വമായി മാത്രം കാണാറുള്ള രണ്ട് കൂളിങ് ബ്രേക്കുകള്‍ അങ്ങനെ ഇന്നലെ സംഭവിച്ചു.2014 ബ്രസീലില്‍ നടന്ന ലോകകപ്പിലാണ് ഫിഫ ആദ്യമായി ഔദ്യോഗിക വാട്ടര്‍ ബ്രേക്കുകള്‍ അവതരിപ്പിച്ചത്. 30, 75 മിനിറ്റുകളില്‍ മൂന്ന് മിനിറ്റ് കളി നിര്‍ത്തുകയായിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam