യൂറോ കപ്പ് : സമ്പൂർണ്ണ വിജയവുമായി സ്‌പെയിൻ പ്രീക്വാർട്ടറിൽ

JUNE 25, 2024, 8:34 PM

യൂറോ കപ്പ് പ്രീക്വാർട്ടറിൽ യോഗ്യത നേടിയ സ്‌പെയിൻ ടീം അപ്രധാന മൽസരത്തിലും അൽബേനിയയെ ഒരു ഗോളിനു തോൽപ്പിച്ചു. ആദ്യമത്സരങ്ങളിലൊന്നിലും കളിക്കാതിരുന്ന ഫെറാൻ ടോറസാണ് വിജയ ഗോൾ നേടിയത്. ഇറ്റലിക്കെതിരെ ഇറങ്ങിയ ടീമിൽ നിന്നും പത്ത് മാറ്റങ്ങൾ സ്‌പെയിൻ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പരീക്ഷിച്ചിരുന്നു.

ഒരു പോയിന്റുമായി അൽബേനിയ ഗ്രൂപ്പിൽ അവസാന സ്ഥാനത്തെത്തി. തുടക്കത്തിൽ തന്നെ കളിയുടെ ഗതി നിയന്ത്രിച്ചെത്തിയ സ്‌പെയിൻ എതിരാളികളെ കാര്യമായി ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. 13-ാം മിനുട്ടിലാണ് ഡാനി ഓൽമോയുടെ പാസിൽ ടോറസ് ഗോൾ നേടിയത്.

അൽബേനിയക്കെതിരെ കഴിഞ്ഞ ഒൻപത് മൽസരങ്ങളിലും ജയിക്കാനായി എന്നത് സ്പാനിഷ് ടീമിന്റെ അപൂർവ റെക്കോർഡാണ്. ഇത് കൂടാതെ 2020ൽ ചാമ്പ്യന്മാരായ ഇറ്റലി ചെയ്തത് പോലെ ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ മൽസരങ്ങൾ ജയിക്കാൻ കഴിഞ്ഞു എന്നതും ഇവരുടെ നേട്ടമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam