അവസാന ഗോളിൽ സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ച് ഹംഗറി

JUNE 25, 2024, 8:23 PM

യൂറോ കപ്പ് ഗ്രൂപ്പ് എ യിൽ 100-ാം മിനിറ്റിലെ ഗോളിൽ ജയവുമായി ഹംഗറി. സ്‌കോട്ട്‌ലൻഡിനെ ഏകപക്ഷീയമായ ഗോളിന് തോൽപ്പിച്ച് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

ജർമനിയും സ്വിറ്റ്‌സർലൻഡും ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് ഉറപ്പിച്ചു. ഇൻജുറി ടൈമിൽ പകരക്കാരനായെത്തിയ കെവിൻ ചൊബോത്തിന്റെ കൗണ്ടർ അറ്റാക്ക് ഗോളാണ് ഹംഗറിക്ക് അവസാന നിമിഷത്തിൽ ജയമൊരുക്കിയത്.

തോൽവിയോടെ സ്‌കോട്ട്‌ലൻഡ് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി യൂറോകപ്പിൽനിന്ന് മടങ്ങി. ഹംഗറിക്കെതിരെ ജയിച്ചാൽ സ്‌കോട്ട്‌ലൻഡിന് നോക്കൗട്ടിലേക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ പരാജയപ്പെട്ടതോടെ ആ വഴിയടഞ്ഞു എന്ന് മാത്രമല്ല, ഹംഗറിക്ക് പിറകിലായി ഫിനിഷ് ചെയ്യേണ്ടിയും വന്നു.

vachakam
vachakam
vachakam

മത്സരത്തിനിടെ 69-ാം മിനിറ്റിൽ സ്‌കോട്ട്‌ലൻഡ് ഗോൾകീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറി താരം ബർണബാസ് വർഗയ്ക്ക് ഗുരുതര പരിക്കേറ്റു. നിലത്തുവീണ ബർണബാസിന് അടിയന്തര ശുശ്രൂഷ നൽകാനായി ഡോക്ടർമാർ ഉടൻ ഗ്രൗണ്ടിലെത്തുകയും ചെയ്തു. തുടർന്ന് സ്‌ട്രെച്ചറിൽ ബർണബാസിനെ പുറത്തേക്കെത്തിച്ചു. വൈദ്യസഹായം നൽകുന്നതിനിടെ സഹകളിക്കാരും ഡോക്ടർമാരും തുണികൊണ്ട് മറവ് തീർത്തത് ശ്രദ്ധേയമായി. പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.

ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ഡൊമിനിക് സബോസ്ലായ് വല ലക്ഷ്യമാക്കി പായിച്ചതായിരുന്നു. ഇത് തടയാനെത്തിയ സ്‌കോട്ട്‌ലൻഡ് ഗോൾകീപ്പർ ഗൺ, വർഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ വാർ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ പെനാൽറ്റി അനുവദിച്ചില്ല. അവസാന മിനിറ്റിൽ ചൊബോത്ത് ഗോൾ നേടിയപ്പോൾ വാർഗയുടെ ജഴ്‌സി കാണിച്ചായിരുന്നു ആഘോഷിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam