അജിങ്ക്യ രഹാന ലെസ്റ്റർ ഷെയറിലേക്ക്

JUNE 28, 2024, 6:52 PM

ലെസ്റ്റർഷെയറുമായി കൗണ്ടി സീസണിന്റെ രണ്ടാം പകുതിയിൽ കളിക്കാൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ അജിങ്ക്യ രഹാനെ കരാർ ഒപ്പുവച്ചു. ക്ലബ്ബിനൊപ്പം ഏകദിന കപ്പിലും അഞ്ച് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും രഹാനെ കളിക്കും. കഴിഞ്ഞ സീസണിലും രഹാനെ ലെസ്റ്റർഷെയറുമായി കരാർ ഒപ്പുവെച്ചിരുന്നെങ്കിലും കളിച്ചിരുന്നില്ല.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തിയതുകൊണ്ടായിരുന്നു രഹാനെ കഴിഞ്ഞ വേനൽക്കാലത്ത് ലെസ്റ്റർഷെയറിൽ ചേരാതിരുന്നത്.

'അജിങ്ക്യയുടെ നിലവാരമുള്ള ഒരാളെ ലെസ്റ്റർഷെയറിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,' ലെസ്റ്റർഷെയറിന്റെ ക്രിക്കറ്റ് ഡയറക്ടർ ക്ലോഡ് ഹെൻഡേഴ്‌സൺ പറഞ്ഞു.

vachakam
vachakam
vachakam

'കഴിഞ്ഞ വർഷം അജിങ്ക്യയുടെ ഷെഡ്യൂൾ കാരണം ഞങ്ങൾക്കൊപ്പം ചേരാനായില്ലെന്നത് നിർഭാഗ്യകരമാണ്, എന്നാൽ ഈ സീസണിന്റെ അവസാനത്തോടെ അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനായത് ക്ലബിന് ഒരു വലിയ ഉത്തേജനമാണ്.' അദ്ദേഹം പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 45.76 ശരാശരിയിൽ 13,000 റൺസും ലിസ്റ്റ് എയിൽ 39.72 ശരാശരിയിൽ 6475 റൺസും രഹാനെ നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam