ഡെല്‍ഹി വിമാനത്താവളത്തില്‍ അപകടമുണ്ടായ ടെര്‍മിനല്‍ 1 ഉടനെ തുറക്കില്ല

JULY 1, 2024, 1:11 AM

ന്യൂഡെല്‍ഹി: ഡെല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് അപകടമുണ്ടായ ടെര്‍മിനല്‍ 1 (ടി 1) വിശദമായ സാങ്കേതിക പഠനത്തിനു ശേഷം മാത്രമേ തുറക്കുകയുള്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സാങ്കേതിക പഠനം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടെര്‍മിനല്‍ വീണ്ടും തുറക്കുന്നത് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആഭ്യന്തര വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി1, ഇന്‍ഡിഗോയും സ്പൈസ്ജെറ്റുമാണ് ഉപയോഗിച്ചു വന്നിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മഴയില്‍ മേല്‍ക്കൂര തകര്‍ന്ന് ഒരു ക്യാബ് ഡ്രൈവറുടെ മരണത്തിനും മറ്റ് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്കാണ് ടെര്‍മിനല്‍ അടച്ചത്. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡെല്‍ഹിയിലെ എന്‍ജിനീയര്‍മാര്‍ക്കാണ് മേല്‍ക്കൂര തകര്‍ന്നതിന്റെ സാഹചര്യം വിലയിരുത്താനുള്ള ചുമതല വ്യോമയാന മന്ത്രാലയം നല്‍കിയിരിക്കുന്നത്. 

vachakam
vachakam
vachakam

ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും തങ്ങളുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ തിരക്കേറിയ ടി2, ടി3 ടെര്‍മിനലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam