മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി

JULY 2, 2024, 10:54 PM

ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ചെറിയനാട് ഇടമുറി സുനില്‍ഭവനത്തില്‍ സുനില്‍കുമാറിന്‍റെ (50) മൃതദേഹമാണ് വീയപുരം സർക്കാർ തടിഡിപ്പോക്കു സമീപം പമ്പയാറ്റില്‍ കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ മകള്‍ ഗ്രീഷ്മ ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനില്‍കുമാർ. മകൾ മരിച്ചതിന് പിന്നാലെ ആണ് ഇദ്ദേഹത്തെ കാണാതായത്. കാണാതായ ശേഷം മൊബൈല്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ എം.സി. റോഡില്‍ ചെങ്ങന്നൂർ മുണ്ടൻകാവ് ഇറപ്പുഴ കല്ലിശേരി ഭാഗത്താണ് കാണിച്ചത്. 

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സഹപ്രവര്‍ത്തകരോട് തിനിക്കിനി ജീവിക്കേണ്ടെന്ന് പറഞ്ഞിരുന്നതായി സൂചന നല്‍കിയിരുന്നു. കാണാതായതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam