ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ കനത്ത തോല്‍വിയില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഎം കേന്ദ്രകമ്മിറ്റി യോഗം. സംസ്ഥാനത്തെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് പി.ബി റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍കാല തീരുമാനങ്ങള്‍ പലതും നടപ്പാക്കിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജന്‍ഡയായിട്ടാണ് വെള്ളിയാഴ്ച മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനമാണ് ഇന്ന് ആരംഭിച്ച സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന്റെ മുഖ്യ അജണ്ട.
അതിനിടയിലാണ് നിലവില്‍ സംസ്ഥാനത്തെ പ്രകടനത്തില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. തിരുത്തല്‍ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. കേരളത്തിലെ ബിജെപിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്