മുംബൈ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മുംബൈയിലെ 36 അസംബ്ലി സീറ്റുകളില്‍ 25 എണ്ണത്തിലും മല്‍സരിക്കുമെന്ന് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്). ബിജെപിക്കും ശിവസേനയ്ക്കും (ഏകനാഥ് ഷിന്‍ഡെ) കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് തീരുമാനം.
മുംബൈയില്‍ ബിജെപി 17 സീറ്റുകളിലും ശിവസേന 16 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഇതില്‍ 22 സീറ്റുകളില്‍ ബിജെപിയുടെയും ശിവസേനയുടെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ എംഎന്‍എസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ വോട്ട് വിഹിതം വിഭജിക്കാന്‍ ഇത് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന മല്‍സരിക്കുന്ന 12 സീറ്റുകളിലും ബിജെപി മത്സരിക്കുന്ന 10 സീറ്റുകളിലും എംഎന്‍എസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നു. മഹായുതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലാത്ത സെവ്രെ മണ്ഡലത്തില്‍, ഭരണസഖ്യം എംഎന്‍എസ് നേതാവ് ബാല നന്ദ്ഗോങ്കറെ പിന്തുണയ്ക്കുന്നു.
മുംബൈയിലെ മാഹിം, വര്‍ളി മണ്ഡലങ്ങളിലെ മത്സരങ്ങള്‍ ഇതിനകം തന്നെ കാര്യമായ താല്‍പര്യം ജനിപ്പിച്ചിട്ടുണ്ട്. എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ ഏകനാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിയിലെ സദാ സര്‍വങ്കറെ വെല്ലുവിളിച്ചിരിക്കുകയാണ് ഇവിടെ.
വര്‍ളിയില്‍ എംഎന്‍എസ് സ്ഥാനാര്‍ത്ഥി സന്ദീപ് ദേശ്പാണ്ഡെ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയ്ക്കും ശിവസേനയുടെ മിലിന്ദ് ദേവ്‌റയ്ക്കും എതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്.
നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ (കൊളാബ), മുംബൈ ബിജെപി മേധാവി ആശിഷ് ഷെലാര്‍ (ബാന്ദ്ര വെസ്റ്റ്), സംസ്ഥാന ബിജെപി ട്രഷറര്‍ മിഹിര്‍ കൊടേച്ച (മുലുന്ദ്) എന്നിവരുള്‍പ്പെടെ നഗരത്തിലെ ചില ഉന്നത ബിജെപി നേതാക്കളെ വെല്ലുവിളിക്കേണ്ടതില്ലെന്ന് എംഎന്‍എസ് തന്ത്രപരമായി തീരുമാനമെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്