പരാതി അന്വേഷിക്കാൻ പോയ വനിതാ എക്‌സൈസ് ഓഫീസര്‍ അപകടത്തില്‍ മരിച്ചു

NOVEMBER 5, 2024, 9:45 AM

തിരുവനന്തപുരം: പരാതി അന്വേഷിക്കാൻ പോയ വനിതാ സിവില്‍ എക്സൈസ് ഓഫീസർ വാഹനാപകടത്തില്‍ മരിച്ചു. തിരുമല വേട്ടമുക്ക് ലക്ഷ്മിനഗർ എല്‍.എൻ.ആർ.എ. 51-ല്‍ ഷാനിദ എസ്.എൻ.(36) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. വഞ്ചിയൂർ, മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍നിന്നുള്ള രഹസ്യ പരാതികള്‍ അന്വേഷിക്കാനായി പോകുമ്ബോഴായിരുന്നു അപകടം. 

ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ, റോഡിലെ ഡിവൈഡറില്‍ ഇടിച്ച്‌ മറുഭാഗത്തേക്കു തെറിച്ചുവീണപ്പോള്‍ എതിരേ വന്ന കാറിടിച്ചായിരുന്നു അപകടം.

vachakam
vachakam
vachakam

എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. മെഡിക്കല്‍ കോളേജ് ആശു പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam