കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഇന്ന് വാദം കേൾക്കും. ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹർജിയിൽ പ്രോസിക്യൂഷൻ വാദവും നിർണായകമാകും.
തലശ്ശേരി ജില്ലാ കോടതിയാണ് വാദം കേൾക്കുക. ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിൻറെ കുടുംബം കക്ഷി ചേരും. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിൻറെ മൊഴിയും ആയുധമാക്കിയാവും പ്രതിഭാഗം വാദം.
ഫയൽ നീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്ഥാപിക്കാനാകും ശ്രമം.
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പൊലീസിനോട് പറഞ്ഞത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും മൊഴി നൽകിയിരുന്നു. പ്രശാന്തുമായി ഫോൺ വിളികളും ഉണ്ടായിട്ടില്ല. പ്രശാന്ത് ജില്ലാ പഞ്ചായത്തിൻറെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്