കണ്ണൂര്‍: ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയിൽ. തളിപ്പറമ്പിലെ ഒരു മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാൻ അമ്മയ്ക്കൊപ്പം നിൽക്കുകയായിരുന്ന കുഞ്ഞിന്റെ മാലയാണ് യുവതി അതിവിദഗ്ദമായി കൈക്കലാക്കിയത്. ഇതിന്റെ സിസിടിവ് ദൃശ്യങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.
മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. സ്ഥിരം മോഷ്ടാക്കളുടെ പട്ടികയിലുള്ളയാളാണ് മധുര സ്വദേശിയായ സംഗീത.
കൂട്ടാളി ഗീതയെ പിടികിട്ടാനുണ്ട്. ഒക്ടോബർ 24ന് ഉച്ചയ്ക്കായിരുന്നു സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിയുടെ മുൻവശത്തെ മരുന്നുകടയിൽ നിൽക്കുകയായിരുന്നു സെയ്ദ് നഗർ സ്വദേശിയായ യുവതി.
ചുമലിൽ ഒരു വയസുള്ള കുഞ്ഞുമുണ്ടായിരുന്നു. റോഡ് മുറിച്ചുകടന്ന് എത്തിയ രണ്ട് സ്ത്രീകൾ ഇവർക്ക് സമീപമെത്തി മാല കവരുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്