വഖഫ് ഭേദഗതി ബിൽ: പാര്‍ലമെൻ്ററി സമിതിയില്‍ നിന്ന് രാജിവെക്കുമെന്ന ഭീഷണിയുമായി പ്രതിപക്ഷാംഗങ്ങള്‍

NOVEMBER 5, 2024, 8:50 AM

കോഴിക്കോട് :വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെൻ്ററി സമിതിയില്‍ നിന്ന് രാജിവെക്കുമെന്ന ഭീഷണിയുമായി പ്രതിപക്ഷാംഗങ്ങള്‍. 

സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും സഹകരിച്ച് പോകാന്‍ കഴിയില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും കത്തെഴുതി.

ബിജെപി അംഗമായ സമിതി അധ്യക്ഷന്‍ ജഗദാംബിക പാല്‍ സമിതിയുടെ യോഗ തീയതികളും വിവിധ കക്ഷികളെ കേള്‍ക്കുന്നതിനുള്ള തീയതികളും ഏകപക്ഷീയമായി എടുക്കുകയാണ്. വഖഫ് ബോര്‍ഡ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായം തേടുന്നതിനായി തൽപ്പരകക്ഷികളെ മാത്രമായി വിളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. 

vachakam
vachakam
vachakam

ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ലഘൂകരിച്ച് ബില്‍ പാസാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. നിയമത്തിലെ ഭേദഗതികള്‍ സംബന്ധിച്ച ആശങ്കകള്‍ അവതരിപ്പിക്കാന്‍ മതിയായ സമയം അനുവദിച്ചില്ലെങ്കില്‍ തങ്ങള്‍ സംയുക്ത പാര്‍ലമെൻ്ററി സമിതി ബഹിഷ്‌ക്കരിക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി. സമിതിയുടെ അധ്യക്ഷ ജഗദാംബിക പാല്‍ നടപടിക്രമങ്ങള്‍ ബുള്‍ഡോസര്‍ ചെയ്യുകയാണെന്നും എംപിമാര്‍ ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam