ന്യൂഡെല്‍ഹി: നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സാമ്പത്തിക ആരോഗ്യം മോശമായിക്കൊണ്ടിരിക്കുകയാണെന്നും മോദി ആരോപിച്ചു. സാമ്പത്തികമായി നടപ്പിലാക്കാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ നല്‍കാവൂ എന്ന് പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
'യഥാര്‍ത്ഥമല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നത് എളുപ്പമാണെന്നും എന്നാല്‍ അവ ശരിയായി നടപ്പിലാക്കുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി മനസ്സിലാക്കുന്നു. പ്രചാരണത്തിന് ശേഷം അവര്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നു. അത് അവര്‍ക്ക് ഒരിക്കലും നല്‍കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാം. ഇപ്പോള്‍, അവര്‍ ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു!' എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നിവയെല്ലാം വികസനത്തിലും സാമ്പത്തിക ആരോഗ്യത്തിലും മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മോദി ആരോപിച്ചു.
''അവരുടെ ഗ്യാരണ്ടികള്‍ എന്ന് വിളിക്കപ്പെടുന്നവ പൂര്‍ത്തീകരിക്കപ്പെടാതെ കിടക്കുന്നു, ഇത് ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നേര്‍ക്കുള്ള ഭയങ്കരമായ വഞ്ചനയാണ്. ഇത്തരം രാഷ്ട്രീയത്തിന്റെ ഇരകള്‍ പാവപ്പെട്ടവരും യുവാക്കളും കര്‍ഷകരും സ്ത്രീകളുമാണ്,''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനുള്ള വോട്ട് ഭരണമില്ലായ്മയ്ക്കും മോശം സാമ്പത്തിക ശാസ്ത്രത്തിനും സമാനതകളില്ലാത്ത കൊള്ളയ്ക്കും വേണ്ടിയുള്ള വോട്ടാണ് എന്ന തിരിച്ചറിവ് ഇന്ത്യയിലുടനീളം വളര്‍ന്നുവരികയാണ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് വികസനവും പുരോഗതിയുമാണ് വേണ്ടത്, പഴയ വ്യാജ വാഗ്ദാനങ്ങളല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്