റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഇന്ത്യാ സഖ്യം. ധാരണ പ്രകാരം മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) 43 സീറ്റുകളിലും കോണ്‍ഗ്രസ് 30 സീറ്റുകളിലും മത്സരിക്കും. രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആറ് സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.
മൂന്ന് സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സൗഹൃദമല്‍സരമാവും നടക്കുക. ധന്‍വാര്‍, ഛത്രപൂര്‍, വിശ്രംപൂര്‍ അസംബ്ലി സീറ്റുകളിലാണ് ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം പോരാടുക. ഇതില്‍ ധന്‍വാര്‍ മണ്ഡലത്തില്‍ ബിജെപി തങ്ങളുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ബാബുലാല്‍ മറാണ്ഡിയെയാണ് മത്സരിപ്പിക്കുന്നത്.
നിര്‍സ, സിന്ദ്രി, ബഗോദര്‍ എന്നീ മൂന്ന് സീറ്റുകളാണ് ഇടത് പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. ജാര്‍ഖണ്ഡിലെ 82 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്