മാഹിമില്‍ രാജ് താക്കറെയുടെ മകന് ബിജെപിയുടെ പിന്തുണ; ഇടഞ്ഞ് ശിവസേന എംഎല്‍എ

NOVEMBER 1, 2024, 2:45 AM

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കി നില്‍ക്കെ മാഹിം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ തര്‍ക്കം ശക്തമായി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെയുടെ മകന്‍ അമിത് താക്കറെ, ശിവസേനയുടെ സിറ്റിംഗ് എംഎല്‍എ സദാ സര്‍വങ്കര്‍, ശിവസേനയുടെ (യുബിടി) മഹേഷ് സാവന്ത് എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ കളം ഒരുങ്ങുന്നത്.

ബിജെപി അമിത് താക്കറെയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അതേസമയം സഖ്യകക്ഷിയായ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന തങ്ങളുടെ സിറ്റിംഗ് എംഎല്‍എയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയും ഇരു പാര്‍ട്ടികളും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന അമിത് താക്കറെക്ക് അനുകൂലമായി സിറ്റിംഗ് എംഎല്‍എയായ സര്‍വങ്കറിനെ സീറ്റില്‍ നിന്ന് പിന്‍വലിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ ഷിന്‍ഡെയുമായി ധാരണയിലെത്തിയതായി ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ തങ്ങളുടെ വോട്ടുകള്‍ ഉദ്ധവ് വിഭാഗത്തിലേക്ക് മാറിയേക്കുമെന്ന് ശിവസേന നേതാക്കള്‍ വാദിക്കുന്നു. തല്‍ഫലമായി, സര്‍വങ്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു.

vachakam
vachakam
vachakam

എന്നിരുന്നാലും ഇത്തരമൊരു അടവുനയത്തിന് സര്‍വങ്കര്‍ തയാറല്ല. മാഹിം മത്സരത്തില്‍ നിന്ന് മകന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനും ശിവസേനയെ പിന്തുണയ്ക്കാനും സര്‍വങ്കര്‍ ബുധനാഴ്ച രാജ് താക്കറെയോട് അഭ്യര്‍ത്ഥിച്ചു.

മാഹിമില്‍ രാജ് താക്കറെയുടെ മകനെ പിന്തുണയ്ക്കുന്നതില്‍ ബിജെപി ഉറച്ചുനില്‍ക്കുന്നുവെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രസ്താവന.

അതേസമയം, മഹാരാഷ്ട്രയിലെ അടുത്ത സര്‍ക്കാര്‍ മഹായുതി സഖ്യത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കായിരിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. എംഎന്‍എസിന്റെ പിന്തുണയോടെയാകും ഈ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam